GANITHOLSAVAM & MAZHAVILLU REPORT BY DIVYA (CRCC)

"ഗണിതോത്സവം “-റിപ്പോര്‍ട്ട്


ഗണിതത്തെ ക്ലാസ്സ് മുറിയില്‍ നിന്ന് പുറത്തേക്ക് കൊണ്ടു വരുകയും ,ജിവിതത്തില്‍ ഗണിതം ഉപയോഗപ്പെടുത്തുന്ന സന്ദര്‍ഭങ്ങള്‍ നേരിട്ടറിയുകയും ,അര്‍ത്ഥ പൂര്‍ണ്ണമായ ഗണിതപഠനം ഉറപ്പാക്കുകയും  ചെയ്യുന്നതിനുളള വിവിധ പരിപാടികളാണ്  "ഗണിതോത്സവം -2014-15”   ല്‍   ഉള്‍പ്പെടുന്നത്. അതോടൊപ്പം തന്നെ ഗണിതപഠനത്തില്‍ കുട്ടികള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളും പ്രയാസങ്ങളും കണ്ടെത്തി പരിഹരിക്കുന്നതിന് രക്ഷിതാക്കളുടേയും അധ്യാപകരുടേയും സമൂഹത്തിന്റെയും ഒരു കൂട്ടായ്മ  രൂപപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട് .ഇതിനായി  വിദ്യാലയങ്ങള്‍ ഏറ്റെടുത്ത് നടപ്പിലാക്കാവുന്ന വിവിധ പരിപാടികളാണ്




                     
                      സഹായ ഹസ്തം :രക്ഷിതാക്കള്‍ക്കുളള ഏകദിന ശില്പശാല
                      തൊഴിലടങ്ങളിലെ ഗണിതം: വിവരശേഖരണം പ്രോജക്ട്
                      പ്രകൃതിയിലെ ഗണിതം :ഗണിത ഫീല്‍ഡ്ട്രിപ്പ്
                      എന്റെ ഗണിതാനുഭവം : പതിപ്പ് തയ്യാറാക്കല്‍
                      ഗണിതമേള: ഉല്പന്നങ്ങളുടെ പ്രദര്‍ശനം

    


              ഈ പരിപാടികള്‍ സ്കൂളുകളുടെ സാഹചര്യങ്ങള്‍ക്കും സൗകര്യങ്ങള്‍ക്കും അനുസരിച്ച് ഏറ്റെടുത്ത് മെച്ചപ്പെടുത്തി നടപ്പിലാക്കാന്‍ എസ് ആര്‍ ജി കൂടുകയും കൃത്യമായ ആസുത്രണം നടത്തുകയും ചെയ്തു.ഇതില്‍ "സഹായ ഹസ്തം "എന്ന പരിപാടി ചില വിദ്യാലയങ്ങള്‍ ഏറ്റെടുത്തു നടത്തിയിട്ടുണ്ട് .കൂടാതെ ഗണിതക്ലബ് വിപുലീകരിച്ച് മാസത്തില്‍ ഒരു പ്രവര്‍ത്തനമെങ്കിലും നടത്താറുണ്ട്. ഗണിതമേളയോടനുബന്ധിച്ച് സ്കൂള്‍ തല ഗണിതമേള നടത്തി.ഗണിത ശാസ്ത്ര കൈയെഴുത്തു മാസിക തയ്യാറാക്കുന്നതിന് വേണ്ട കാര്യങ്ങള്‍ ശേഖരിച്ചു കൊണ്ടു വരാന്‍ കുട്ടികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.




                               " മഴവില്ല് “- റിപ്പോര്‍ട്ട്

         ജോയിന്റ് റിവ്യു മിഷന്‍ കേന്ദ്ര മാനവ വിഭവ ശേഷി എന്നിവയുടെ പഠന റിപ്പോര്‍ട്ടില്‍ കേരളത്തിലെ കുട്ടികളുടെ  എഴുത്ത് ,വായന എന്നിവ ഇനിയും മെച്ചപ്പെടേണ്ടതുണ്ടെന്ന് സൂചിപ്പിക്കുന്നു. രണ്ടാം ക്ലാസ്സില്‍ പഠനം പൂര്‍ത്തിയാക്കുന്ന കുട്ടി എഴുത്ത് ,വായന എന്നിവയില്‍ അടിസ്ഥാന ശേഷികള്‍ നേടിയിരിക്കണമെന്ന് പുതിയ പാഠ്യപദ്ധതി സമീപന രേഖ വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തില്‍ ക്ലസ്റ്റര്‍ തല യോഗത്തില്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നു.കൂടാതെ പാഠപുസ്തകങ്ങളുടെ ഉളളടക്കവും സ്വാഭാവവും പരിഗണിച്ചു കൊണ്ട് നുതനവും വ്യത്യസ്തവും രസകരവുമായ പ്രവര്‍ത്തനങ്ങള്‍ നല്കി എഴുത്ത് ,വായന എന്നിവ മെച്ചപ്പെടുത്താന്‍ വേണ്ടിയും
" മഴവില്ല് " എന്ന പുസ്തകത്തിലെ ചില വര്‍ക്ക് ഷീറ്റുകള്‍ പരിചയപ്പെടുകയും ചെയ്തു.
             
            നവംമ്പര്‍ മാസത്തില്‍ " മഴവില്ല് " എല്ലാ വിദ്യാലയങ്ങളിലും വിതരണം ചെയ്യുകയും അതിലെ വര്‍ക്ക് ഷീറ്റുകള്‍ പ്രത്യേക സമയം കണ്ടെത്തി ചെയ്യാനും തുടങ്ങി .ഇത് കുട്ടികള്‍ക്ക്  വളരെ അനുയോജ്യമാണെന്നും കുട്ടികളുടെ എഴുത്തിലും,വായനയിലും മാറ്റം വന്നിട്ടുണ്ടെന്നും ,എല്ലാ കുട്ടികള്‍ക്കും "മഴവില്ല് "എന്ന പുസ്തകം ലഭ്യമാകണം  എന്നുമുളള അഭിപ്രായമാണ്  അധ്യാപകരില്‍ നിന്ന് ലഭിച്ചത്.


       


No comments:

Post a Comment