SMC/PTA 2014 Report by Prasanna. M.U (CRCC)

SMC/PTA 2014
എസ്.എം.സി/പി.ടി.എ  എംപവര്‍മെന്റ് പ്രോഗ്രാം
2014
റിപ്പോര്‍ട്ട്

ആമുഖം

 വിദ്യാഭ്യാസ അവകാശ നിയമം രക്ഷിതാക്കളുടെ സമിതിക്ക് വിപുലമായ അധികാരങ്ങളും അവകാശങ്ങളുമാണ് നല്‍കിയിട്ടുള്ളത്.അവ ഫലപ്രദമായി നിറവേറ്റുന്നതിനുള്ല  ആശയപരവും പ്രായോഗികവുമായ അറിവ് നല്‍കേണ്ടത് വിദ്യാഭ്യാസ സംവിധാനത്തിന്റെ ചുമതലയാണ്.എസ്.എം.സി/പി.ടി.എ യുടെ പ്രവര്‍ത്തനങ്ങള്‍ അര്‍ത്ഥപൂര്‍ണമായി നടപ്പിലാക്കുമ്പോഴാണ് വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ ജനാധിപത്യവല്‍ക്കരണവും സാമൂഹ്യവല്‍ക്കരണവും പൂര്‍ത്തീകരിക്കപ്പെടുന്നത്.കുട്ടികളുടെ പഠനനേട്ടംഉറപ്പുവരുത്തുന്നതിനുംഎസ്.എം.സി./പി.ടി.എയ്ക്ക് ഫലപ്രദമായ പങ്കുവഹിക്കാനുണ്ട്.ഈ പശ്ചാത്തലത്തിലാണ് എസ്.എസ്.എ കേരളം ഈ പരിശീലനം ആസൂത്രണം ചെയ്തിട്ടുള്ലത്.

ഉള്ളടക്കം

                    SMC/PTA യുടെ കടമകള്‍

                    SDPയുടെ പ്രാധാന്യം തിരിച്ചറിയല്‍

                    പഠനപിന്തുണറോള്‍ തിരിച്ചറിയില്‍



 ചെര്‍പ്പുളശ്ശേരി ബി.ആര്‍.സി യുടെ നേതൃത്വത്തില്‍ ആറു സെന്ററുകളിലായി പഞ്ചായത്തടിസ്ഥാനത്തിലാണ് പരിശീലനം നടന്നത്.

പഞ്ചായത്ത്
സെന്റര്‍
തിയ്യതി
പങ്കാളിത്തം
വെള്ളിനേഴി
എം.യു.പി.എസ് തിരുവാഴിയോട്
21/08/14
45
കരിമ്പുഴ
എച്ച്.കെ.സി.എം.എം എച്ച.എസ്.എസ്
23/08/14
40
കടമ്പഴിപ്പുറം
എച്.എസ് കടമ്പഴിപ്പുറം
23/08/14
50
ശ്രീകൃഷ്ണപുരം
എ.എല്‍.പി.എസ് പെരുമാങ്ങോട്
23/08/14
35
പൂക്കോട്ടുകാവ്
എച്ച്.എസ്.എസ് കാട്ടുകുളം
23/08/14
39
ചെര്‍പ്പുളശ്ശേരി
ജി.എച്ച്.എസ്.എസ് ചെര്‍പ്പുളശ്ശേരി
26/08/14
62

 ഈ പരിശീലനത്തിന്റെ അന്ത:സ്സത്ത ഉള്‍ക്കൊണ്ടുകൊണ്ട് , പ്രാധാന്യം തിരിച്ചരിഞ്ഞുകൊണ്ട് ഫലപ്രദമായി ബി.ആര്.ജി പരിശീലനം നടത്തുകയും നടത്തിപ്പുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ ആസൂത്രണം ചെയ്യുകയും ചെയ്തു.

വെള്ളിനേഴി പഞ്ചായത്ത്

 വെള്ളിനേഴി പഞ്ചായത്തിലെ 13 വിദ്യാലയങ്ങളില്‍ നിന്നുമായി 45 രക്ഷിതാക്കള്‍ പങ്കെടുത്തു.ഉദ്ഘാടന സമ്മേളനത്തില്‍ സ്കൂള്‍ എച്ച്.എം ശ്രീ.ചൊക്കുണ്ണി മാസ്റ്റര്‍ സ്വാഗതം ആശംസിച്ചു.പഞ്ചായത്ത് മെമ്പര്‍ ശ്രീ.ശ്രീധരന്‍ അവര്‍കള്‍ അധ്യക്ഷത വഹിച്ച യോഗം വാര്‍ഡ് മെമ്പര്‍ ശ്രീമതി.നന്ദിനി അവര്‍കള്‍ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
 


ബി.ആര്‍.സി ട്രെയ്നര്‍ ഗംഗാധരന്‍,കോര്‍ഡിനേറ്റര്‍മാരായ ലത,പ്രസന്ന റിസോഴ്സ് ടീച്ചര്‍ സൗമ്യ തുടങ്ങിയവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.





പൂക്കോട്ടുകാവ് പഞ്ചായത്ത്
   23-08-2014 ന് എച്ച്.എസ്.എസ് കാട്ടുകുളത്തുവെച്ച് നടന്ന എസ്.എം.സി/പി.ടി.എ പരിശീലനത്തില്‍ 39 പേര്‍ പങ്കെടുത്തു.പി.ടി.എ പ്രസിഡന്റ് സ്വാമിനാഥന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കാട്ടുകുളം എച്ച്.എസ് പ്രധാന അധ്യാപകന്‍ ഗോപിനാഥന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീമതി   പരിശീലനം ഉദ്ഘാടനം ചെയ്തു.ബി.ആര്‍.സി ട്രയ്നര്‍ ഗംഗാധരന്‍ മാസ്റ്റര്‍,കോര്‍ഡിനേറ്റര്‍മാരായ ബിന്‍സി,പ്രസന്ന,റിസോഴ്സ് അധ്യാപകന്‍ ഗോപി തുടങ്ങിയവര്‍ ക്ളാസ്സിന് നേതൃത്വം നല്‍കി.


23.08 .2014 ന് കടമ്പഴിപ്പുറം എച്ച് എസി‍ല്‍ വെച്ചു നടന്ന എസ്.എം.സി/പി.ടി.എ പരിശീലനത്തി‍ല്‍ 50 പേര്‍ പങ്കെ‍ടുത്തു.എം.പി.ടി.എ പ്രസിഡന്റ് അധ്യക്ഷത വഹിച്ച യോഗത്തില്‍ എച്ച് എം രവിമാസ്ററര്‍ സ്വാഗതവും ,പി.ടി.എ പ്രസി‍‍ഡന്റ്  രാധാകൃഷ്ണന്‍ ഉദ്ഘാടനവും നിര്‍വഹിച്ചു.ബി.ആര്‍.സി ട്രെയ്നര്‍ രത്നം,കോര്‍ഡിനേറ്റര്‍മാരായ രജി,സജിത റിസോഴ്സ് അധ്യാപകരായ ഉമ്മുക്കൊല്‍സും,ശ്രുതി തുടങ്ങിയവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.

കരിമ്പുഴ പ‍‍‌‌‍ഞ്ചായത്ത്.  
               23.08.2014 ന് കരിമ്പുഴ എ‍ച്ച്.കെ.സി.സി.എം ല്‍ വെച്ചു നടന്ന എസ്.എം.സി ,പി.ടി.എ യോഗത്തില്‍ സ്കൂള്‍ എച്ച്.എം ബിജുമാസ്റ്റര്‍ സ്വാഗതം പറഞ്ഞു.ബി.ആര്‍.സി കോര്‍ഡിനേറ്റര്‍മാരായ ചന്ദ്രമോഹനന്‍മാസ്റ്റര്‍,ജ്യോതിടീച്ചര്‍ റിസോഴ്സ് അധ്യാപകരായ ഗോപിക,സുപ്രിയ എന്നിവര്‍ ക്ലാസിന് നേതൃത്വം നല്‍കി.നാല്‍പതോളം പേര്‍ പങ്കെടുത്തു.
ശ്രീകൃഷ്ണപുരം പഞ്ചായത്ത്
23-08-2014 ന് എ.എല്‍.പി.എസ് പെരുമാങ്ങോട് വെച്ച് നടന്ന യോഗത്തില്‍ 35 പേര്‍ പങ്കെടുത്തു.പെരുമാങ്ങോട് എച്ച്.എം. ശ്രീമതി പാര്‍വ്വതി ടീച്ചര്‍ സ്വാഗതം പറഞ്ഞു.ബി.ആര്‍.സി. ട്രെയ്നര്‍ ശ്രീമതി അനിത ടീച്ചര്‍,സി.ആര്‍.സി കോര്‍ഡിനേറ്റര്‍ ശ്രീമതി സിന്ധു ,റിസോഴ്സ് ടീച്ചര്‍ ഷഹ്ന എന്നിവര്‍ ക്ലാസിന് നേതൃത്വം നല്‍കി.
ചെര്‍പ്പുളശ്ശേരി പഞ്ചായത്ത്
                 26-08-2014 ന് നടന്ന എസ്.എം.സി,പി.ടി.എ യോഗത്തില്‍ 62പേര്‍ പങ്കെടുത്തു.വാര്‍ഡ് മെമ്പര്‍ വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്ത യോഗത്തില്‍ ബി.ആര്‍.സി  ട്രെയ്നര്‍ ശ്രീമതി അനിത ടീച്ചര്‍ സ്വാഗതം പറഞ്ഞു.മറ്റുവിദ്യാലയങ്ങളിലെ 2 വാര്‍ഡുമെമ്പര്‍മാരുടെ സാന്നിധ്യം ഉണ്ടായിരുന്നു.അനിത ടീച്ചര്‍,കോര്‍ഡിനേറ്റര്‍മാരായ ശ്രീജ ടീച്ചര്‍,ബിന്‍സി ടീച്ചര്‍,റിസോഴ്സ് അധ്യാപകരായ സുധ,ഉഷ ടീച്ചര്‍ എന്നിവര്‍ ക്ലാസിന് നേതൃത്വം നല്‍കി.



 


No comments:

Post a Comment